ചെന്നൈ : കോവിഡ് കാലത്ത് എക്സ്‌പ്രസുകളാക്കി മാറ്റിയ 140 തീവണ്ടികൾ ജൂലായ് ഒന്ന് മുതൽ നമ്പർ മാറ്റി പാസഞ്ചർ തീവണ്ടികളാക്കി മാറ്റാനുള്ള തീരുമാനം റെയിൽവേ മാറ്റിവെച്ചു.
തീവണ്ടികൾ നിലവിലുള്ള നമ്പറിൽത്തന്നെ സർവീസ് തുടരുമെന്ന് റെയിൽവേ വെള്ളിയാഴ്ച അറിയിച്ചു.
കോവിഡ് മഹാമാരിയുടെ കാലത്ത് ഓട്ടം നിർത്തിയ പാസഞ്ചർ വണ്ടികൾ പിന്നീട് സർവീസ് പുനരാരംഭിച്ചപ്പോഴാണ് എക്സ്‌പ്രസ് വണ്ടികളാക്കി മാറ്റിയത്.
ഇതോടെ, അവയുടെ കുറഞ്ഞ നിരക്ക് 10 രൂപയിൽനിന്ന് 30 രൂപയായി ഉയർന്നു. ഇവയിലെ നിരക്ക് കുറച്ച് വീണ്ടും പാസഞ്ചർ തീവണ്ടികളാക്കി മാറ്റുന്നതിനുള്ള നടപടികൾ മാർച്ചിൽ തിരഞ്ഞെടുപ്പുവേളയിൽ തുടങ്ങിയിരുന്നു.
ഔപചാരികമായി ഇത് ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരുന്നത്.
തത്കാലം നമ്പർ മാറില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നിരക്കിന്റെ കാര്യം എന്താവുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടില്ല.
പല വണ്ടികളിലും കുറഞ്ഞ നിരക്ക് ഇതിനകംതന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.