സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശം : ഉദയനിധി സ്റ്റാലിന് ജാമ്യമനുവദിച്ചു

0 0
Read Time:1 Minute, 48 Second

ചെന്നൈ : സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെപേരിലുള്ള കേസിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ബെംഗളൂരു കോടതി ജാമ്യമനുവദിച്ചു.

ബെംഗളൂരുവിലെ 42-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ്‌ കോടതിയിൽ ചൊവ്വാഴ്ച ഉദയനിധി നേരിട്ടുഹാജരായി.

ഒരുലക്ഷം രൂപയുടെ ഈടിന്മേലാണ് ജാമ്യം. ഉദയനിധിയോട് ഹാജരാകാനാവശ്യപ്പെട്ട് കോടതി നോട്ടീസയച്ചിരുന്നു. കേസ് ഓഗസ്റ്റ് എട്ടിന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞവർഷം സെപ്റ്റംബറിൽ ചെന്നൈയിൽ തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ്-ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ ഉദനയനിധി നടത്തിയ പരാമർശമാണ് കേസിനിടയാക്കിയത്.

ഡെങ്കിപ്പനിയെയും കൊതുകുകളെയും മലമ്പനിയെയും കൊറോണ വൈറസിനെയും തുടച്ചുനീക്കുന്നതുപോലെ സനാതനധർമത്തെയും തുടച്ചുനീക്കണമെന്നായിരുന്നു പരാമർശം.

തുടർന്ന് ബി.ജെ.പി., സംഘപരിവാർ സംഘടനകൾ വലിയ പ്രതിഷേവുമായി രംഗത്തെത്തി.

ഒട്ടേറെ സംസ്ഥാനങ്ങളിൽ ഉദയനിധിയുടെേപരിൽ കേസെടുത്തു. സാമൂഹിക പ്രവർത്തകനായ പരമേശ് നൽകിയ പരാതിയിലാണ് ബെംഗളൂരു കോടതി കേസെടുത്തത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനായ ഉദയനിധി കായിക-യുവജനവകുപ്പ് മന്ത്രിയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts