0
0
Read Time:48 Second
കേരളത്തിൽ കനത്ത മഴയാണ് തുടരുന്നത്. ഇടുക്കി മൂന്നാർ എംജി കോളനിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. എംജി കോളനിയിലെ കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്.
ഇടുക്കി ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് രാത്രി യാത്ര നിരോധിച്ചു. ജില്ലാ കലക്ടറുടേതാണ് ഉത്തരവ്. ഇന്ന് രാത്രി ഏഴ് മണി മുതല്‍ നാളെ രാവിലെ ആറ് മണിവരെയാണ് യാത്ര നിരോധിച്ചത്.
എറണാകുളത്തെ മലയോര മേഖലയിൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.