ജിയോ റീചാർജ് ചെയ്യാൻ ഇനി കൂടുതൽ പണം നൽകേണ്ടി വരും; പുതുക്കിയ നിരക്ക് ജൂലൈ മുതൽ 

0 0
Read Time:2 Minute, 7 Second

ഡൽഹി: റിലയൻസ് ജിയോ, അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിക്കുന്നു.

പുതുക്കിയ നിരക്കുകള്‍ പ്രകാരം 600 രൂപ വരെ ഉയർന്നേക്കാം എന്നാണ് നിലവിലെ സൂചന.

പുതുക്കിയ നിരക്കുകള്‍ ജൂലൈ 3 മുതല്‍ പ്രാബല്യത്തില്‍ വരും.

ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളുടെ വിലയില്‍ ഗണ്യമായ വർധനവാണ് ഉണ്ടാകുക.

മുമ്പ് 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിന് 189 രൂപയാകും.

അതേ കാലയളവില്‍ പ്രതിദിനം 1 ജിബി പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ ചെലവ് 209 രൂപയില്‍ നിന്ന് 249 രൂപയായി വർധിക്കും.

പ്രതിദിനം 1.5 ജിബി പ്ലാനിൻ്റെ വില 239 രൂപയില്‍ നിന്ന് 299 രൂപയായി ഉയരും.

2 ജിബി പ്രതിദിന പ്ലാനിന് ഇപ്പോള്‍ 299 രൂപയില്‍ നിന്ന് 349 രൂപയാകും.

ഉയർന്ന ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക്, അതായത്, പ്രതിദിനം 2.5 ജിബി പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് 349 രൂപയില്‍ നിന്ന് 399 രൂപയായും 3 ജിബി പ്രതിദിന പ്ലാൻ 399 രൂപയില്‍ നിന്ന് 449 രൂപയായും ഉയരും.

ദൈർഘ്യമേറിയ പ്ലാനുകളും വില വർധനവില്‍ നിന്നും ഒഴിവാക്കിയിട്ടില്ല.

രണ്ട് മാസത്തെക്കുള്ള 479 രൂപയുടെ 1.5 ജിബി പ്രതിദിന പ്ലാനിന് ഇപ്പോള്‍ പുതുക്കിയ വില 579 രൂപയാണ്.

പ്രതിദിനം 2 ജിബി പ്ലാൻ 533 രൂപയില്‍ നിന്ന് 629 രൂപയായി ഉയർത്തും.

കൂടാതെ, മൂന്ന് മാസത്തെ 6 ജിബി ഡാറ്റ പ്ലാനിന് 395 രൂപയില്‍ നിന്ന് 479 രൂപയാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts