Read Time:57 Second
സേലം : കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്ത് ആൽമരം വാനിന് മുകളിലേക്ക് മറിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. പി.ആർ. പാളയത്തിലെ മാരപ്പ (48), വെങ്കടേശ് (35) എന്നിവരാണ് മരിച്ചത്.
സെപ്റ്റിക് ടാങ്ക് വാൻ ഡ്രൈവറായ മാരപ്പ, വെങ്കടേശിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ മത്തഗിരി-ഇടയനല്ലൂർ റോഡിൽ ഉച്ചയ്ക്ക് 1.10-നാണ് അപകടമുണ്ടായത്.
റോഡരികിൽ നിന്നിരുന്ന പഴയ ആൽമരം വേരോടെ ചാഞ്ഞ് വാനിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു. അഗ്നിരക്ഷാസേനയും പോലീസും സംഭവസ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.