Read Time:1 Minute, 8 Second
ചെന്നൈ : നിരോധിത തീവ്രവാദ സംഘടനയിലെ അംഗമായ പശ്ചിമബംഗാൾ സ്വദേശിയെ ചെന്നൈയിൽ അറസ്റ്റ് ചെയ്തു.
കോയമ്പേടിനുസമീപം ഒളിച്ചു താമസിക്കുകയായിരുന്ന അൻവർ എന്നയാളാണ് പിടിയിലായത്. അൽ ഇസ്‍ലാം എന്ന സംഘടനയുമായി അൻവർ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
ഇതേ സംഘടനയിൽ ഉൾപ്പെട്ട ഹബീബുള്ള എന്നയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അയാൾ നൽകിയ വിവരമനുസരിച്ചാണ് പശ്ചിമബംഗാൾ പോലീസ് അൻവറിനെ ചെന്നൈയിൽ നിന്ന് പിടികൂടിയത്.
ഇയാൾക്കെതിരേ യു.എ.പി.എ. പ്രകാരം കേസെടുത്തു. ഇന്ത്യൻ ഭരണകൂടത്തിനെതിരേ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.
അൽ ഇസ്‌ലാം സംഘടനയ്ക്ക് അൽ ഖായിദയുമായി അടുപ്പമുണ്ടെന്നാണ് സംശയിക്കുന്നത്.