Read Time:32 Second
സേലം : തേവൂരിൽ അമ്മാപ്പാളയത്ത് കാറ്റിൽ തെങ്ങുവീണ് വൈദ്യുതത്തൂൺ പൊട്ടി.
റോഡരികിൽനിന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ആളപായമില്ല.
പ്രദേശത്ത് വൈകുന്നേരം മിന്നലോടുകൂടി മഴയും പെയ്തിരുന്നു.
പലസ്ഥലങ്ങളിലെ കൃഷി നശിച്ചു.
റവന്യൂവകുപ്പധികൃതർ സ്ഥലത്തെത്തി തെങ്ങും വൈദ്യുതത്തൂണും മാറ്റി.