Read Time:35 Second
ചെന്നൈ : പെരുങ്കളത്തൂർ ഗുണ്ടുമേടുള്ള ശ്മശാനത്തിൽ രണ്ട് യുവാക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
സമീപവാസികളായ അണ്ണാമലൈ (23), തമിഴരശൻ (24) എന്നിവരാണ് കൊല്ലപ്പെട്ടത്.
തലയറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്.
കൊല്ലപ്പെട്ട രണ്ട് പേർക്കും കഞ്ചാവ് കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. .