Read Time:47 Second
ചെന്നൈ : നിലവിലുള്ള റെയിൽവേ ടൈം ടേബിൾ ജനുവരി ഒന്നുവരെ നീട്ടി.
റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും ഇത് സംബന്ധിച്ച് ഉത്തരവ് അയച്ചു.
സാധാരണ ജൂലായ് ഒന്ന് മുതൽ തീവണ്ടികളുടെ സമയക്രമം വിശദമാക്കുന്ന ടൈംടേബിൾ ജൂൺ 30-ന് മുൻപ് തന്നെ റെയിൽവേ പ്രസിദ്ധീകരിക്കാറുണ്ട്.
ഇത്തവണ നിലവിലുള്ള റെയിൽവേ ടൈംടേബിൾ 2025 ജനുവരി ഒന്നു വരെ അതേ രീതിയിൽ തുടരുമെന്നും കൂടുതൽ കാര്യക്ഷമമായ ടൈം ടേബിൾ ഇറക്കാനാണ് സമയമെടുക്കുന്നതെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കി.