Read Time:57 Second
ചെന്നൈ : തീവണ്ടികളുടെ സമയനിഷ്ഠ പാലിക്കുന്നതിൽ റെയിൽവേ സോണുകളിൽ ദക്ഷിണ റെയിൽവേ മുൻപിൽ.
നടപ്പു സാമ്പത്തിക വർഷത്തിൽ ഏപ്രിൽ – ജൂൺ കാലയളവിൽ 91.6 ശതമാനം തീവണ്ടികളും കൃത്യസമയത്ത് സർവീസ് നടത്തിയെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞവർഷം ഇതേ കാലയളവിൽ ദക്ഷിണ റെയിൽവേയിലെ 90 ശതമാനം വണ്ടികൾ സമയനിഷ്ഠ പാലിച്ചു.
ദക്ഷിണ റെയിൽവേ ഒരു മാസം 10,000 തീവണ്ടികളാണ് ഓടിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിൽ 27,631 തീവണ്ടികളും കൃത്യ സമയത്ത് ഓടി.
ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 82.4 ശതമാനം, സെൻട്രൽ റെയിൽവേയിൽ 78.5 ശതമാനം എന്നിങ്ങനെയാണ് സമയനിഷ്ഠയെന്നും അറിയിച്ചു.