Read Time:1 Minute, 10 Second
തൃശൂർ: കാണാതായ മലയാളി ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
തൃശൂർ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് മരിച്ചത്.
വിഷം കുത്തിവച്ചാണ് മരണമെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
ഒൻപത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്.
തുടർന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കൊരട്ടി പോലീസ് തിരോധാന കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന വിവരം ലഭിച്ചത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാല്‍ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ.
മരണത്തിലേക്ക് നയിക്കാനുള്ള കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്കും അറിവില്ല.
സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.