Read Time:1 Minute, 25 Second
ചെന്നൈ : റോഡരികിൽക്കിടന്ന കുപ്പിയിലെ മദ്യം കഴിച്ച വയോധികൻ മരിച്ചു. തിരുച്ചിറപ്പള്ളി തിരുവെറുംപുർ പത്താനംപ്പേട്ടയിലെ അണ്ണാദുരൈയാണ് (70) മരിച്ചത്.
അണ്ണാദുരൈയുടെ ഭാര്യ ജയയുടെ അനുജത്തിയുടെ മകൾ പൂങ്കൊടിക്കാണ് റോഡരികിൽനിന്ന് മദ്യക്കുപ്പി കിട്ടിയത്. പൂങ്കൊടി ഇത് അണ്ണാദുരൈക്ക് നൽകുകയായിരുന്നു.
തുടർന്ന്, ഇയാൾ രാത്രി വീടിന്റെ ടെറസിൽനിന്ന് കുപ്പിയിലെ മദ്യം കഴിച്ചു. അണ്ണാദുരൈയെ കാണാത്തതിനെത്തുടർന്ന് ഭാര്യ ജയ ടെറസിൽ കയറിനോക്കിയപ്പോൾ ചലനമറ്റനിലയിൽ കിടക്കുകയായിരുന്നു.
തുടർന്ന്, ഉടൻ സമീപത്തെ തുവാക്കുടി സർക്കാർ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
ഭാര്യയുടെ പരാതിയിൽ തിരുവെറുംപുർ പോലീസ് കേസെടുത്തു. കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന മദ്യത്തിന് കടുംചുവപ്പ് നിറമായിരുന്നെന്നും പരിശോധനയ്ക്ക് അയച്ചുവെന്നും പോലീസ് പറഞ്ഞു.