0
0
Read Time:1 Minute, 20 Second
ചണ്ഡീഗഢ്: സ്കൂൾ ബസ് മറിഞ്ഞ് സ്കൂൾ കുട്ടികളടക്കം 40 പേർക്ക് പരിക്കേറ്റു.
ഹരിയാനയിലെ പഞ്ച്കുള ജില്ലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ ചണ്ഡീഗഡ് പിജിഐ ആശുപത്രിയിലേക്ക് മാറ്റി.
ബസിൽ തിങ്ങി നിറഞ്ഞാണ് കുട്ടികൾ സഞ്ചരിച്ചത്. ബസിന്റെ അമിതഭാരവും റോഡിൻ്റെ ശോച്യാവസ്ഥയും അപകടത്തിന് കാരണമായേക്കാം എന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പഞ്ച്കുലയിലെ കോൺഗ്രസ് എംഎൽഎ പ്രദീപ് ചൗധരി അറിയിച്ചു.
അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പരിക്കേറ്റ നിരവധി സ്കൂൾ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതും വീഡിയോയിൽ കാണാം.