Read Time:1 Minute, 9 Second
ചെന്നൈ : ബാങ്കോക്കിൽനിന്ന് കടത്തിക്കൊണ്ടുവന്ന ഉടുമ്പുകളെ ചെന്നൈ വിമാനത്താവളത്തിൽ പിടിച്ചെടുത്തു. സംഭവത്തിൽ യാത്രക്കാരനായ അതീഖ് അഹമ്മദ് എന്നയാളെ അറസ്റ്റുചെയ്തു.
അധികൃതർ അതീഖ് അഹമ്മദിന്റെ ബാഗുകൾ പരിശോധിച്ചപ്പോൾ കാർഡ് ബോർഡ് പെട്ടികളിൽ ഒളിപ്പിച്ചുവെച്ചനിലയിൽ ഉടുമ്പുകളെ കണ്ടെത്തുകയായിരുന്നു.
വന്യജിവി കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന അധികൃതർ പെട്ടികൾപരിശോധിച്ചപ്പോൾ പച്ച, ഓറഞ്ച്, മഞ്ഞ, നീല നിറങ്ങളിൽ മൊത്തം 402 ഉടുമ്പിൻ കുഞ്ഞുങ്ങളെ കണ്ടെടുത്തു.
ഇതിൽ 67 എണ്ണം ചത്തിരുന്നു. ബാക്കിയുള്ളവയെ പിന്നീട് ബാങ്കോക്കിലേക്ക് തന്നെ തിരിച്ചയച്ചു. അതീഖ് അഹമ്മദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.