മധുര സർക്കാർ ആശുപത്രിയിൽ രണ്ടുഗർഭിണികളെ ഒരേ സ്‌ട്രെച്ചറിൽ കൊണ്ടുപോയ വിവാദം; അന്വേഷണത്തിന് ഉത്തരവ്

0 0
Read Time:1 Minute, 29 Second

ചെന്നൈ : രണ്ടുഗർഭിണികളെ ഒരേ സ്‌ട്രെച്ചറിൽ ഇരുത്തിക്കൊണ്ടുപോയത് വിവാദമായി.

മധുരയ്ക്കടുത്തുള്ള വാടിപ്പട്ടി, ദിണ്ടിക്കൽ സ്വദേശികളായ രണ്ടുഗർഭിണികളെയാണ് പ്രസവമുറിയിൽനിന്ന്‌ ഹൃദ്രോഗപരിേശാധനയ്ക്കായി മറ്റൊരിടത്തേക്ക് ഒരേ സ്‌ട്രെച്ചറിൽ ഇരുത്തിക്കൊണ്ടുപോയത്.

ഗർഭിണികളെ സുരക്ഷിതമായി കൊണ്ടുപോകേണ്ടതിനുപകരം നിരപ്പല്ലാത്ത പ്രതലത്തിലൂടെ സ്‌ട്രെച്ചറിൽ വേഗത്തിൽ തള്ളിക്കൊണ്ടുപോവുകയായിരുന്നു.

മധുരയിലെ സാമൂഹികപ്രവർത്തകനും അഭിഭാഷകനുമായ ആനന്ദരാജ് ദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

രണ്ടുഗർഭിണികളും ഹൃദ്രോഗികളായിരുന്നെന്നും പറയപ്പെടുന്നു.

സ്ട്രെച്ചറിന്റെ ചക്രം പൊട്ടിവീഴുമോയെന്ന് ഗർഭിണികൾ ഭയപ്പെട്ടുവെന്നും ആനന്ദരാജ് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയശേഷം നടപടി സ്വീകരിക്കുമെന്ന് ആശുപത്രി ഡീൻ ധർമരാജ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts