Read Time:52 Second
ചെന്നൈ : സ്വർണം കടത്തുന്നവർക്ക് സഹായം നൽകിയ ചെന്നൈ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
വിമാനത്താവളം റെസിഡന്റ് ഓഫീസർ ശരവണനെതിരേയാണ് നടപടി.
കള്ളക്കടത്തുകാരിൽനിന്ന് സ്വർണം വാങ്ങി കസ്റ്റംസ് പരിശോധനകളൊന്നും നടത്താതെ പുറത്തെത്തിക്കാൻ സഹായിച്ചിരുന്നത് ശരവണനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെത്തുടർന്നാണ് നടപടി.
സ്വർണക്കള്ളക്കടത്തിൽ ഏർപ്പെട്ട ഏതൊക്കെ സംഘവുമായാണ് ശരവണന് ബന്ധമുള്ളത് എന്നതുൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് വിമാനത്താവളത്തിലെ ഉന്നതോദ്യോഗസ്ഥർ പറഞ്ഞു.