Read Time:1 Minute, 1 Second
ചെന്നൈ : തമിഴ്നാട്ടിെല എൻജിനിയറിങ് കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ബുധനാഴ്ച പുറത്തുവിടും.
രണ്ടുലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. യോഗ്യതാപരീക്ഷകളിൽ നേടിയ മാർക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
അർഹരായ വിദ്യാർഥികളെ കൗൺസലിങ്ങിന് വിളിക്കും. റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും മറ്റുമായി ഈമാസം 11 മുതൽ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ 470 കോളേജുകളിലായി ഏകദേശം 1.7 ലക്ഷം എൻജിനിയറിങ് സീറ്റുകളാണുള്ളത്.
ഔദ്യോഗിക വെബ്സൈറ്റായ www.tneaonline.org-ൽ റാങ്ക് പട്ടിക ലഭ്യമാകും.