Read Time:1 Minute, 6 Second
ചെന്നൈ : ചെന്നൈയിൽ നിന്ന് വിജയവാഡയിലേക്കും ബിട്രഗുണ്ടയിലേക്കുമുള്ള ആറ് തീവണ്ടികൾ ഏതാനും ദിവസത്തേക്ക് റദ്ദാക്കി.
വിജയവാഡ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചുള്ള യാർഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണിത്.
ബിട്രഗുണ്ട-ചെന്നൈ സെൻട്രൽ എക്സ്പ്രസും (17237) ചെന്നൈ സെൻട്രൽ-ബിഗ്രഗുണ്ട എക്സ്പ്രസും (17238) ഓഗസ്റ്റ് നാല് മുതൽ 11 വരെ റദ്ദാക്കി.
വിജയവാഡ-ചെന്നൈ സെൻട്രൽ പിനാകിനി എക്സ്പ്രസും (12711) ചെന്നൈ സെൻട്രൽ -വിജയവാഡ പിനാകിനി എക്സ്പ്രസും (12712) ഓഗസ്റ്റ് അഞ്ച് മുതൽ 10 വരെ റദ്ദാക്കി.
ചെന്നൈ സെൻട്രൽ -വിജയവാഡ ജനശതാബ്ദി എക്സ്പ്രസും (12077) വിജയവാഡ-ചെന്നൈ സെൻട്രൽ ജനശതാബ്ദി എക്സ്പ്രസും (12078) അഞ്ച്, ഏഴ്, എട്ട്, ഒൻപത്, 10 തീയതികളിൽ ഓടില്ല.