Read Time:1 Minute, 23 Second
ചെന്നൈ : സംസ്ഥാനത്തിന് അർഹമായ സഹായധനം നൽകാതെ കേന്ദ്രം തമിഴ്‌നാടിനോട് പകപോക്കുകയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും ബി.ജെ.പി. പാഠംപഠിക്കുന്നില്ലെന്ന് ധർമപുരിയിൽ ഒരു ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 240 സീറ്റിലേക്ക് ഒതുക്കപ്പെട്ട ബി.ജെ.പി. വിദ്വേഷ പ്രചാരണത്തിനപ്പുറത്തേക്ക് നീങ്ങണമെന്നും എല്ലാവരുടെയും സർക്കാരായി ഭരിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
‘‘ഞങ്ങൾക്കു വോട്ടുചെയ്തവർക്കു വേണ്ടി മാത്രമല്ല ഡി.എം.കെ. സർക്കാർ പ്രവർത്തിക്കുന്നത്. എതിർത്തു വോട്ടുചെയ്തവർക്കുവേണ്ടിക്കൂടിയാണ് പ്രവർത്തനം.
അത്തരമൊരു മഹാമനസ്കത ബി.ജെ.പി.യിൽ നിന്നുണ്ടാവുന്നില്ല. തുടർച്ചയായ പരാജയങ്ങളിൽനിന്ന് അവർ പാഠം പഠിച്ചില്ലെന്നുവേണം മനസ്സിലാക്കാൻ’’ -സ്റ്റാലിൻ പറഞ്ഞു.