ചെന്നൈ : കൊടൈക്കനാലിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ അരമണിക്കൂറിലേറെ വാഹനങ്ങൾ ഒരിടത്ത് കാത്തുനിന്നത് വിനോദസഞ്ചാരികൾ ദുരിതത്തിലായി.
ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാലിൽ വാരാന്ത്യങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നകയാണിപ്പോൾ.
ഇന്നലെ രാവിലെ കൊടൈക്കനാലിലേക്ക് നിരവധി വാഹനങ്ങളിലായി വിനോദസഞ്ചാരികൾ എത്തിയതിനാൽ നഗരത്തിൻ്റെ പല ഭാഗങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും രാവിലെ മുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ഇന്നലെ രാവിലെ കൊടൈക്കനാലിൻ്റെ കവാടം മുതൽ വില്ലി വെള്ളച്ചാട്ടം വരെ കായൽ ഭാഗത്തേക്ക് വരെ വാഹനങ്ങൾ കുടുങ്ങിയതിടെ പല വാഹനങ്ങളും ഈഴഞ്ഞു നീങ്ങുന്ന നിലയിലായിരുന്നു .
ഇതിനിടയിൽ പല ഇടങ്ങളിലും അരമണിക്കൂറിലേറെ വാഹനങ്ങൾ അനങ്ങാതെ കാത്തുനിന്നു.
വിനോദസഞ്ചാരികൾ കാറിനുള്ളിൽ ഇരുന്ന് തളർന്നു. ശ്രീനിവാസപുരം മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള നാലു കിലോമീറ്റർ ദൂരം പിന്നിടാൻ ഒരു മണിക്കൂറിലേറെ സമയമെടുത്തു.