0
0
Read Time:51 Second
ചെന്നൈ : കോടതികളിൽ മുതിർന്ന അഭിഭാഷകരുടെ സഹായികളായി ജോലിനോക്കുന്ന ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് നൽകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്, പുതുച്ചേരി ബാർ കൗൺസിൽ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇതു സംബന്ധിച്ച് ഹൈക്കോടതി നിർദേശംവന്ന് ഒരുമാസം പിന്നിടുമ്പോഴാണ് ഇത്.
ചെന്നൈ, കോയമ്പത്തൂർ, മധുര നഗരങ്ങളിലെ കോടതികളിലെ ജൂനിയർ അഭിഭാഷകർക്ക് ചുരുങ്ങിയത് 20,000 രൂപയും മറ്റിടങ്ങളിലുള്ളവർക്ക് ചുരുങ്ങിയത് 15,000 രൂപയും സ്റ്റൈപ്പൻഡായി നൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.