0
0
Read Time:44 Second
ചെന്നൈ : ബി.എസ്.പി. നേതാവ് ആംസ്ട്രോങ് കൊല്ലപ്പെട്ട സംഭവത്തിന്റെ പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കേസിൽ അറസ്റ്റിലായത് യഥാർഥപ്രതികൾതന്നെയെന്ന് സ്ഥാപിക്കാനാണിത്.
പെരമ്പൂരിൽ നിർമാണംനടക്കുന്ന വീടിനു സമീപത്തുനിന്ന് ആംസ്ട്രോങ്ങിനെ ആറംഗസംഘം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ഈ ആറുപേരും ഇപ്പോൾ അറസ്റ്റിലായ 11 പ്രതികളിലുണ്ടെന്ന് പോലീസ് പറയുന്നു.