തിരുവനന്തപുരം: നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പോലീസ് കൗണ്‍സിലിംഗ് ഹെല്‍പ് ഡസ്ക്.
കൗണ്‍സിലിംഗ് ഹെല്‍പ് ഡസ്കായ ‘ചിരി’യുടെ പരസ്യത്തിലാണ് ആസിഫ് അലിയുടെ ഫോട്ടോ ഉപയോഗിച്ചത്.
പോലീസിൻറെ മീഡിയ സെൻററാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.
‘നേരിടാം, ചിരിയോടെ’ എന്ന പേരിലാണ് ആസിഫ് അലിയുടെ ചിത്രം ചേർത്തത്.
9497900200 എന്ന ഹെല്‍പ്പ് ലൈൻ നമ്പറും നല്‍കിയിട്ടുണ്ട്. ചിരിയിലേയ്ക്ക് വിളിക്കാം, ചിരിക്കാം എന്നും ഒപ്പം ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ച ആസിഫ് അലിയുടെ ചിരിയാണ് സോഷ്യല്‍ മീഡിയയിലെങ്ങും നിറഞ്ഞു നിന്നത്.
സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ആസിഫിനൊപ്പമുള്ള ചിത്രവും പങ്കിട്ട് പിന്തുണയുമായെത്തി.
സംഗീത ബോധം മാത്രം പോരാ, അല്‍പം സാമാന്യ ബോധം കൂടി വേണമെന്നാണ് രമേഷ് നാരായണനെതിരായ വിമർശനം.
അവാർഡ് വീണ്ടും കൊടുക്കാനെത്തിയ സംവിധായകൻ ജയരാജിനെയും സോഷ്യല്‍ മീഡിയ എയറിലാക്കി.
ഈ സമയം ആസിഫിന് നേർക്ക് വന്ന് കൈകൊടുത്ത നടി ദുർഗ കൃഷ്ണയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പ്രശംസ കിട്ടി.