Read Time:51 Second
ചെന്നൈ : വൈദ്യുതിനിരക്ക് വർധനയിൽ പ്രതിഷേധിച്ച് ഈ മാസം 23-ന് അണ്ണാ ഡി.എം.കെ. സംസ്ഥാനവ്യാപകമായി സമരംനടത്തും.
പാർട്ടിയുടെ 82 ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിലായിരിക്കും സമരം നടത്തുന്നതെന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു.
റേഷൻകടകളിലൂടെ വിതരണംചെയ്യുന്ന പാമോയിലിന്റെ വില വർധിപ്പിച്ചനടപടി പിൻവലിക്കുക എന്ന ആവശ്യംകൂടി ഉയർത്തിയാണ് സമരം.
ഡി.എം.കെ. അധികാരം ഏറ്റെടുത്തതിന്ശേഷം മൂന്നാംതവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതെന്ന് പളനിസ്വാമി ആരോപിച്ചു.