Read Time:1 Minute, 8 Second
ചെന്നൈ : പാർട്ടി ശക്തിപ്പെടുത്തുന്നതിന് തമിഴ്നാട്ടിലുടനീളം യാത്രനടത്താൻ സംസ്ഥാന കോൺഗ്രസ് തീരുമാനിച്ചു.
ഒക്ടോബർ രണ്ടിന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി യാത്ര ഉദ്ഘാടനംചെയ്യും. കന്യാകുമാരിമുതൽ ചെന്നൈവരെയും നാഗപട്ടണംമുതൽ നീലഗിരിവരെയുമാണ് യാത്ര.
രാഹുൽ ഗാന്ധി കാണിച്ചപാതയിൽ ശരിയായദിശയിലാണ് കോൺഗ്രസ് മുന്നേറുന്നതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവ പെരുന്തുഗൈ പറഞ്ഞു.
പ്രവർത്തകർ ആത്മാർഥമായി പ്രവർത്തിച്ചാൽ തമിഴ്നാട്ടിൽ അധികാരത്തിലേക്കുള്ളദൂരം കുറയും.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യമുന്നണിയുടെ കുതിപ്പിന് വഴിയൊരുക്കിയത്. -അദ്ദേഹം പറഞ്ഞു.