ശ്രീരാമനെ ദ്രാവിഡഭരണമാതൃകയുടെ മുൻഗാമിയെന്ന് വിശേഷിപ്പിച്ച് മന്ത്രി; വിമർശനവുമായി ബി.ജെ.പി.

0 0
Read Time:1 Minute, 46 Second

ചെന്നൈ : ശ്രീരാമനെ ദ്രാവിഡഭരണമാതൃകയുടെ മുൻഗാമിയെന്ന് വിശേഷിപ്പിച്ച് സംസ്ഥാന നിയമമന്ത്രി എസ്. രഘുപതി.

ചെന്നൈയിൽനടന്ന കമ്പർദിനാഘോഷച്ചടങ്ങിലാണ് മന്ത്രിയുടെ പരാമർശം. പിന്നാലെ വിമർശനവുമായി ബി.ജെ.പി.യും രംഗത്തെത്തി. ശ്രീരാമൻ സാമൂഹികനീതിയുടെ സംരക്ഷകനാണ്.

മതേതരത്വവും സാമൂഹികനീതിയും ഉദ്‌ബോധിപ്പിച്ച നായകനാണ്. പെരിയാർ, അണ്ണാദുരൈ, കരുണാനിധി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവർക്ക് എത്രയോമുമ്പേ ദ്രാവിഡഭരണമാതൃക മുന്നോട്ടുവെച്ചത് ശ്രീരാമനായിരുന്നെന്നും രഘുപതി പറഞ്ഞു.

അസമത്വമില്ലാത്ത സമൂഹം ഭാവിയിലുണ്ടാകുമെന്ന് ഉറപ്പാക്കാനാണ് രാമായണം സൃഷ്ടിച്ചത്. അവസരം ലഭിച്ചാൽ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.

തമിഴ്നാട് ഭരിക്കുന്ന ദ്രാവിഡസർക്കാരുമായി രാമരാജ്യത്തെ താരതമ്യംചെയ്യുന്നത് അസംബന്ധമാണെന്ന് ബി.ജെ.പി. പ്രതികരിച്ചു. ഡി.എം.കെ. സർക്കാരിന്റെ ദ്രാവിഡമോഡൽ രാവണരാജ്യത്തിന് സമാനമാണ്.

സനാതനധർമം ഇല്ലാതാക്കാൻ പോരാടുകയാണെന്ന് അവകാശപ്പെടുന്ന ഡി.എം.കെ. ഭരണത്തെ രാമരാജ്യവുമായി താരതമ്യംചെയ്യുന്നത് തമാശയായി തോന്നുന്നുണ്ടെന്നും ബി.ജെ.പി. പരിഹസിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts