Read Time:1 Minute, 12 Second
ചെന്നൈ : അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.
അഞ്ചാംമാസത്തിൽ അമ്മയെ സ്കാനിങ്ങിനു വിധേയമാക്കിയപ്പോൾ കുഞ്ഞിന് ശ്വാസകോശ രോഗസാധ്യത കണ്ടെത്തിയിരുന്നു.
പ്രസവശേഷം ആശുപത്രി ഡീൻ ഡോ. ജെ. കുമുദയുടെ നേതൃത്വത്തിലുള്ള നിയോനെറ്റോളജി വിഭാഗവും ഡോ. ഏഴിലരശിയുടെ പീഡിയാട്രിക്സ് വകുപ്പും ചേർന്ന് കുഞ്ഞിനെ പരിചരിച്ച് ശരീരഭാരം വർധിപ്പിച്ചു.
തുടർന്നാണ് ഡോ. ജയ്ദുരൈരാജിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയക്കു വിധേയനാക്കിയത്. സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്നും ഭാവിയിൽ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും ഡോക്ടർമാർ അറിയിച്ചു.