Read Time:1 Minute, 23 Second
ചെന്നൈ : തമിഴ്നാട്ടിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ പേവിഷബാധയേറ്റു മരിച്ചത് 22 പേർ. 2.42 ലക്ഷം പേരെയാണ് തെരുവുനായകൾ ആക്രമിച്ചത്.
സംസ്ഥാന പൊതുജനാരോഗ്യ വകുപ്പാണ് ജൂൺ വരെയുള്ള കണക്കുകൾ പുറത്തുവിട്ടത്. 2023 ൽ പേവിഷബാധയേറ്റുള്ള മൊത്തം മരണം പതിനെട്ടായിരുന്നു.
എന്നാൽ, ഈ വർഷം ആറുമാസത്തിനകംതന്നെ 22 പേർ മരിച്ചതിനെ ഗൗരവമായി കാണണമെന്ന് സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ടി.എസ്. സെൽവ വിനായഗം പറഞ്ഞു.
പ്രശ്നം കൈകാര്യം ചെയ്യുന്നതിനായി എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പേവിഷബാധയ്ക്കെതിരായ വാക്സിൻ ലഭ്യത ഉറപ്പാക്കാനും അദ്ദേഹം പ്രത്യേക നിർദേശം നൽകി.
2022-നെ അപേക്ഷിച്ച് 2023-ൽ തെരുവുനായകളുടെ ആക്രമണത്തിൽ 18.1 ശതമാനം വർധനയുണ്ടായിട്ടുണ്ട്. എന്നാൽ, ഈവർഷം അവസാനത്തോടെ ഇനിയും വർധിക്കാനാണ് സാധ്യതയെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.