Read Time:58 Second
ചെന്നൈ: തഞ്ചാവൂരിൽ ഡി.എം.കെ. പ്രാദേശിക നേതാവിന്റെ വീടിനുനേരേ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി.
ഡി.എം.കെ. ബ്രാഞ്ച് സെക്രട്ടറിയും കരാറുകാരനുമായ രാധാകൃഷ്ണന്റെ വീടിനുനേരേ നടന്ന ആക്രമണത്തിലാണ് സമീപവാസികളായ രവികുമാർ, ശിവനേശൻ, അജയ് എന്നിവർ പിടിയിലായത്.
ജൂലായ് 14-നാണ് ആക്രമണം നടന്നത്. ക്ഷേത്രത്തിലെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാധാകൃഷ്ണനും ഇവരും തമ്മിലുണ്ടായിരുന്ന പ്രശ്നത്തെത്തുടർന്നാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. വീടിന്റെ ഒന്നാംനിലയിലെ മട്ടുപ്പാവിലേക്കാണ് ഇവർ പെട്രോൾബോംബെറിഞ്ഞത്.