സംസ്ഥാനത്ത് നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം; അന്വേഷണറിപ്പോർട്ട് തേടി മദ്രാസ് ഹൈക്കോടതി

0 0
Read Time:1 Minute, 25 Second

ചെന്നൈ : തമിഴ്‌നാട്ടിലെ തേനിയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയെന്ന കേസിൽ മദ്രാസ് ഹൈക്കോടതി അന്വേഷണറിപ്പോർട്ട് ആവശ്യപ്പെട്ടു.

കേസിൽ ഇതുവരെയായി എത്രപേർ അറസ്റ്റിലായെന്നും ഇടനിലക്കാരെ പിടികൂടിയിട്ടുണ്ടോ എന്നതും ഉൾപ്പെടെയുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് സി.ബി.സി.ഐ.ഡി.യോട് ഹൈക്കോടതി മധുര ബെഞ്ച് നിർദേശിച്ചത്.

അന്വേഷണ പുരോഗതി സംബന്ധിച്ച് ഓഗസ്റ്റ് രണ്ടിന് റിപ്പോർട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. 2019-ൽ തേനി സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയെന്ന കേസിലാണ് കോടതിയുടെ ഉത്തരവ്.

കേസിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഇടനിലക്കാരനായ ചെന്നൈയിലെ തരുൺമോഹൻ എന്നയാളാണ് ഹർജി സമർപ്പിച്ചത്.

അര്‍ജുന്റെ ലോറിയുടെ സ്ഥാനം കണ്ടെത്തിയെങ്കിലും മരത്തടികള്‍ വേര്‍പെട്ടതോടെ ലോറി ഒഴുക്കില്‍ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നതായാണ് സംശയം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts