Read Time:45 Second
ചെന്നൈ: വയോധികയെ തലയ്ക്കടിച്ചുവീഴ്ത്തി 2.75പവൻ മാല കവർന്നവർ പിടിയിൽ.
കാളപ്പെട്ടി സ്വദേശി ടി. വിഘ്നേശ്വരൻ (28), നീലഗിരി ഗൂഡല്ലൂർ സ്വദേശിനി നതിയ (നർമത-22) എന്നിവരാണ് കോവിൽപാളയം പോലീസിന്റെ പിടിയിലായത്.
കാളപ്പെട്ടി പഴയ പോസ്റ്റോഫീസിന് സമീപത്തെ എസ്. നഞ്ചമ്മാളിന്റെ മാലയാണ് മോഷ്ടിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് നഞ്ചമ്മാളെ വിഘ്നേശ്വരൻ അടിച്ചുവീഴ്ത്തുകയും മാലയുമായി കടക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.