ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം 05:30 മുതൽ രാഷ്ട്രീയ വിദ്യാലയ റോഡ് സ്റ്റേഷനും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനുമിടയിൽ മെട്രോ ഗതാഗതം പൂർണമായി നിർത്തി വക്കുകയായിരുന്നു. വൈദ്യുതി വിതരണ സംബന്ധമായ തകരാർ ആണ് കാരണം എന്നാണ് ലഭ്യമായ വിവരം. ഇതുമൂലം ഗ്രീൻ ലൈനിലെ വിവിധ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ വൻ തിരക്ക് രൂപപ്പെട്ടു.
Read MoreDay: 30 July 2024
രാഷ്ട്രീയ നേതാക്കളുടെ കൊലപാതകം ഞെട്ടിച്ചു: ശശികല
ചെന്നൈ: ഡിഎംകെയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ ഒരു ദിവസം 3 രാഷ്ട്രീയ നേതാക്കൾ വെട്ടേറ്റുമരിച്ചത് അത്യന്തം ഞെട്ടിക്കുന്നതും വേദനാജനകവുമെന്ന് ശശികല. തമിഴ്നാട്ടിൽ ക്രമസമാധാനം തകരുന്നുവെന്ന് അഭിമുഖങ്ങളിലൂടെയും റിപ്പോർട്ടുകളിലൂടെയും ഞാൻ നിരന്തരം സർക്കാരിനെ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോൾ അതിനെ ന്യായീകരിക്കാൻ രാഷ്‌ട്രീയ വ്യക്തികളെ വെട്ടിക്കൊന്നുകൊണ്ടിരിക്കുന്നുവെന്നും ശശികല പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു:- ഇതെല്ലാം തടയാനുള്ള മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാതെ ദിനംപ്രതി നടക്കുന്ന കൂട്ടക്കൊല തടയുന്നതിൽ ഡിഎംകെ പരാജയപ്പെട്ടതായും സർക്കാരിനെ ഞാൻ ശക്തമായി അപലപിക്കുന്നുവെന്നും ശശികല കൂട്ടിച്ചേർത്തു.
Read Moreമേട്ടൂർ ഉൾപ്പെടെ തമിഴ്‌നാട്ടിലെ 11 അണക്കെട്ടുകൾ നിറഞ്ഞു: കനത്ത മഴയിൽ മൊത്തം സംഭരണികളിൽ 72% ജലസംഭരണം
ചെന്നൈ: തെക്കുപടിഞ്ഞാറൻ കാലവർഷക്കെടുതിയിൽ തമിഴ്‌നാട്ടിലെ ചെറുതും വലുതുമായ 90 സംഭരണികളിൽ മേട്ടൂർ ഉൾപ്പെടെ 11 ഡാമുകൾ നിറഞ്ഞു. മൊത്തം ജലസംഭരണികളിൽ 71.6 ശതമാനത്തിലും ജലശേഖരമുണ്ടെന്ന് അധികൃതർ പറഞ്ഞു. തമിഴ്‌നാട്ടിൽ കഴിഞ്ഞ മെയ് മുതൽ തുടർച്ചയായി മഴ പെയ്യുകയാണ്. ഇതുവരെ സാധാരണയിൽ കവിഞ്ഞ മഴയാണ് പെയ്യുന്നത് എന്നും ഇതുമൂലം പല ഡാമുകളും നിറഞ്ഞിരിക്കുകയാണ് എന്നും അധികൃതർ വ്യക്തമാക്കി. കർണാടകയിലെ കനത്ത മഴയെത്തുടർന്ന് കാവേരി നദിയിൽ സെക്കൻഡിൽ 1.60 ലക്ഷം ഘനയടി വെള്ളം അവിടെ നിറഞ്ഞതായി തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് നീരൊഴുക്ക് പകുതിയായി…
Read Moreമലയാളം മിഷൻ സുഗതാജ്ഞലി കാവ്യാലപന മൽസര വിജയികൾ
ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക സുഗതാജ്ഞലി കാവ്യാലാപന മൽസരത്തിൻ്റെ ചാപ്റ്റർ തല മൽസരങ്ങളുടെ സമാപന സമ്മേളനവും ഫലപ്രഖ്യാപനവും നടത്തി. കവി കുരീപ്പുഴ ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കർണ്ണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ അധ്യക്ഷം വഹിച്ചു. ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, സെക്രട്ടറി ഹിത വേണുഗോപാൽ, അധ്യാപിക നീതു കുറ്റിമാക്കൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലെ മൽസരങ്ങളുടെ വിധിനിർണ്ണയത്തിനു നേതൃത്വം നൽകിയ ആതിര മധു, വേലു ഹരിദാസ്, വിജു നായരങ്ങാടി എന്നിവർ മൽസരങ്ങളെ വിലയിരുത്തി സംസാരിച്ചുകൊണ്ട്…
Read Moreപഴനി മുരുകൻ ക്ഷേത്രത്തിലെ റോപ്പ് കാർ സർവീസ് നാളെ മുടങ്ങും
ചെന്നൈ: പ്രതിമാസ അറ്റകുറ്റപ്പണികൾ കണക്കിലെടുത്ത് നാളെ (ബുധൻ) പഴനി മുരുകൻ ക്ഷേത്രം റോപ്കാർ സർവീസ് തടസ്സപ്പെടും. ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് പ്രതിമാസ വാർഷിക അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഇതേത്തുടർന്നാണ് നാളെ റോപ്കാർ സർവീസ് ഉണ്ടായിരിക്കുന്നതല്ല. അതിനാൽ നടപ്പാതയും ഇലക്ട്രിക് ട്രാക്ഷൻ ട്രെയിനും ഉപയോഗിച്ച് ഭക്തർക്ക് മല ക്ഷേത്ര ദർശനം നടത്താമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. മലമുകളിൽ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ പഴനി മുരുകൻ ക്ഷേത്രത്തിൽ ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ഭക്തർക്കും എളുപ്പത്തിൽ എത്തിച്ചേരുന്നതിനായാണ് റോപ്കാർ, ഇലക്ട്രിക് ട്രാക്ഷൻ ട്രെയിൻ സർവീസുകൾ ഉള്ളത്. ഇതിൽ പഴനി മലയുടെ പ്രകൃതിഭംഗി…
Read Moreവയനാട്ടിൽ വൻ ഉരുൾപൊട്ടൽ; മരണം 19 ആയി; കൺട്രോൾ റൂം വിശദാംശങ്ങൾ അറിയാൻ വായിക്കാം
വയനാട്: മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 19 ആയി. മരിച്ചവരിൽ പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. നേപ്പാൾ സ്വദേശിയെന്ന് സൂചന. വൻ ഉരുൾപൊട്ടലാണ് മേഖലിയിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ എൻഡിആർഎഫ് സംഘം ദുരന്തഭൂമിയിലേക്ക് എത്തും. മൂന്ന് തവണയാണ് മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. പുലർച്ചെ രണ്ട് മണിയോടെയാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. വെള്ളാർമല സ്കൂൾ തർന്നു. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നിട്ടുണ്ട്. ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യം വയനാട്ടിലെത്തും. എയർലിഫ്റ്റിംഗ്…
Read Moreമികച്ച ട്രാൻസ്‌ജെൻഡർ അവാർഡ് സന്ധ്യാദേവിക്ക് സമ്മാനിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: ഈ വർഷത്തെ മികച്ച ട്രാൻസ്‌ജെൻഡർ പുരസ്‌കാരം സന്ധ്യാദേവിക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സമ്മാനിച്ചു. 2021 മുതൽ തമിഴ്നാട് സർക്കാർ ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി മികച്ച സേവനം ചെയ്യുകയും മാതൃകയാവുകയും ചെയ്യുന്ന ട്രാൻസ്‌ജെൻഡർ വ്യക്തിയെ സാമൂഹ്യക്ഷേമ മന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി തിരഞ്ഞെടുത്ത് വർഷം തോറും ട്രാൻസ്‌ജെൻഡർ ദിനമായ ഏപ്രിൽ 15 ന് മികച്ച ട്രാൻസ്‌ജെൻഡർ അവാർഡ് നൽകും. ഈ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട ട്രാൻസ്‌ജെൻഡർ വനിതയ്ക്ക് ഒരു ലക്ഷം രൂപയുടെ ചെക്കും പ്രശംസാപത്രവും നൽകും. പൂക്കച്ചവടത്തിലൂടെ ഉപജീവനം നടത്തുന്ന കന്യാകുമാരി ജില്ലയിലെ ദോവലൈ സ്വദേശിനിയായ സന്ധ്യാദേവി എന്ന ട്രാൻസ്‌ജെൻഡർക്കാണ്…
Read Moreവിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ഇസ്തിരിപ്പെട്ടിവെച്ചു പൊള്ളലേൽപ്പിച്ചു കടന്നുകളഞ്ഞു
ചെന്നൈ : വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ഇസ്തിരിപ്പെട്ടിവെച്ചു പൊള്ളലേൽപ്പിച്ചു കടന്നുകളഞ്ഞ യുവാവിനെ തേടി ചെന്നൈ സിറ്റി പോലീസ്. ചെന്നൈ പുരുഷവാക്കത്ത് താമസിക്കുന്ന ഹാലിദാണ് ഭാര്യ നസിയയെ പൊള്ളലേൽപ്പിച്ചത്. രാത്രിയിൽ ഉറങ്ങുന്നതിനിടെയാണ് നസിയയുടെ ശരീരത്തിൽ ചൂടാക്കിയ തേപ്പുപെട്ടി വെച്ചത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഇയാളുടെപേരിൽ കേസെടുത്ത പോലീസ് തിരച്ചിൽ ഊർജിതപ്പെടുത്തി. സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരായ ഹാലിദും നസിയയും ആറുവർഷം മുൻപാണ് പ്രണയിച്ചു വിവാഹിതരായത്. എന്നാൽ, ഹാലിദ് ലഹരിക്കടിമയായതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായി. ഇതോടെയാണ് നസിയ വിവാഹമോചനം ആവശ്യപ്പെട്ടത്. പിന്നീട് കഴിഞ്ഞദിവസം നസിയ ഉറങ്ങിക്കിടക്കുമ്പോൾ പൊള്ളലേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Read More