കൂറിയറിന്റെ മറവിൽ പണംതട്ടിപ്പ്: യുവതിയിൽ നിന്ന് 3.6 ലക്ഷം രൂപ തട്ടിയ രണ്ട്‌ മലയാളികൾ അറസ്റ്റിൽ

0 0
Read Time:2 Minute, 18 Second

ചെന്നൈ : കൂറിയർ സ്ഥാപനത്തിൽനിന്നെന്ന വ്യാജേന യുവതിയിൽനിന്ന് 3.6 ലക്ഷം രൂപ തട്ടിയെടുത്തകേസിൽ രണ്ടുമലയാളികൾ അറസ്റ്റിൽ.

കൊല്ലം സ്വദേശികളായ നിതിൻ ജോസഫ് (31), എ. റമീസ് (31) എന്നിവരെയാണ് തമിഴ്‌നാട് സൈബർ ക്രൈം പോലീസ് കേരളത്തിൽനിന്ന് അറസ്റ്റുചെയ്തത്. ഇരുവരെയും ചെന്നൈയിലെത്തിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡുചെയ്തു.

കഴിഞ്ഞ ഏപ്രിലിൽ മൈലാപ്പൂർ സ്വദേശിനിനൽകിയ പരാതിയിലാണ് അറസ്റ്റ്. ഫെഡെക്സ് കൂറിയർ സ്ഥാപനത്തിൽ നിന്നാണെന്നുപറഞ്ഞ് ഒരാൾ യുവതിയെ ഫോണിൽ വിളിച്ചതോടെയാണ് തട്ടിപ്പുതുടങ്ങുന്നത്.

സ്ത്രീയുടെ വിലാസത്തിലെ കൂറിയർ പാഴ്‌സലിൽ മയക്കുമരുന്ന്‌ കണ്ടെത്തിയെന്നും ഉടൻ മുംബൈ പോലീസ്‌ ബന്ധപ്പെടുമെന്നും ഫോൺവിളിച്ച ആൾ യുവതിയെ അറിയിച്ചു.

വൈകാതെ മുംബൈ പോലീസിൽനിന്നുള്ള സൈബർ ക്രൈം ഉദ്യോഗസ്ഥൻ എന്നവകാശപ്പെട്ട് മറ്റൊരാളും യുവതിയെ വിളിച്ചു. മയക്കുമരുന്നുകേസിൽനിന്ന് ഒഴിവാക്കാനായി ഉടൻ പണംനൽകണമെന്നായിരുന്നു ആവശ്യം.

ഇതേത്തുടർന്ന്, യുവതി 3.6 ലക്ഷം രൂപ അവർ നിർദേശിച്ച ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. അവർ സൈബർ ക്രൈം പോലീസിൽ പരാതിനൽകി.

യുവതി പണമയച്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കേരളത്തിലാണെന്നു മനസ്സിലായത്. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് നിതിൻ ജോസഫും റമീസും അറസ്റ്റിലായത്.

കഴിഞ്ഞ നാലുമാസത്തിനിടെ തമിഴ്‌നാട്ടിൽ 500-ഓളം പേർ കൂറിയർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് തമിഴ്‌നാട് സൈബർ ക്രൈം പോലീസ് അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts