0
0
Read Time:1 Minute, 13 Second
ചെന്നൈ : പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് മേട്ടുപ്പാളയം-ഉത്തഗൈ ഹിൽ ട്രെയിൻ സർവീസ് റദ്ധാക്കി.
കല്ലാർ-ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മണ്ണിടിഞ്ഞ് പാളത്തിലേക്ക് പാറകളും മരങ്ങളും വീണ് ഗതാഗതം തടസ്സപ്പെട്ടു.
ഇതുമൂലം വ്യാഴാഴ്ച രാവിലെ 7.10-ന് മേട്ടുപ്പാളയം- ഉത്തഗൈക്ക് ഇടയിൽ പുറപ്പെടേണ്ട ട്രെയിനും ഉച്ചയ്ക്ക് 2-ന് ഉത്തഗൈ-മേട്ടുപ്പാളയത്തിന് ഇടയിൽ പുറപ്പെടേണ്ട ട്രെയിനും റദ്ദാക്കിയതായി സേലം ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു.
കൂടാതെ പാളത്തിൽ വീണ പാറകളും മരങ്ങളും നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളിലാണ് റെയിൽവേ ജീവനക്കാർ. നീലഗിരി ജില്ലയിൽ കഴിഞ്ഞ മൂന്നാഴ്ചയായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്, ഇന്ന് കാലാവസ്ഥ മാറി ഇടയ്ക്കിടെ വെയിൽ കൊള്ളുകയാണ്.