Read Time:1 Minute, 11 Second
ചെന്നൈ : താംബരം യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഓഗസ്റ്റ് മൂന്ന് മുതൽ 14 വരെ ചെന്നൈ ബീച്ച്- ചെങ്കൽപ്പെട്ട് റൂട്ടിൽ സബർബൻ തീവണ്ടി സർവീസുകൾ മുടങ്ങും.
ചെന്നൈ ബീച്ചിൽനിന്ന് പല്ലാവരംവരെയും തിരിച്ചുമുള്ള ഏതാനും സർവീസുകൾ മാത്രമാണുണ്ടാകുക.
അതേസമയം ചെങ്കൽപ്പെട്ടിൽനിന്ന് ബീച്ചിലേക്ക് രാവിലെ 7.45-നും 8.05, 8.50-നും നടത്തുന്ന ഫാസ്റ്റ് സബർബൻ തീവണ്ടി സർവീസുകൾ മുടങ്ങില്ല.
വൈകീട്ട് 5.15-ന് ആർക്കോണത്തുനിന്ന് ചെന്നൈ ബീച്ചിലേക്കുള്ള സബർബൻ തീവണ്ടിയും പതിവുപോലെ സർവീസ് നടത്തും.
രാവിലെ താംബരത്തുനിന്ന് 8.26-നും 8.29-നും ചെന്നൈ ബീച്ചിലേക്കുള്ള ലേഡീസ് സ്പെഷ്യൽ സബർബൻ തീവണ്ടി ജനറൽ സർവീസായി ഓടുമെന്നും ചെന്നൈ റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.