ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുമായി ബിജെപി എംപി കങ്കണ റണാവത്ത്.
രാഹുല്‍ എപ്പോഴും മദ്യപിച്ചിട്ടോ അതല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടോ ആണെന്ന് കങ്കണ പാര്‍ലമെന്റില്‍ പറഞ്ഞു.
ഈ പരാമര്‍ശം വലിയ വിവാദമായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി നേരത്തെ അനുരാഗ് താക്കൂറിനെ വിമര്‍ശിച്ചതിനായിരുന്നു കങ്കണയുടെ പരിഹാസം നിറഞ്ഞ മറുപടി.
അനുരാഗ് തന്നെ അപമാനിച്ചതായി രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞിരുന്നു. രാഹുല്‍ ജാതി പരാമര്‍ശത്തെ പരിഹസിച്ചാണ് ആദ്യം കങ്കണ രംഗത്ത് വന്നത്. രാഹുലിന്റെ മുത്തച്ഛന്‍ മുസ്ലീമാണ്. മുത്തശ്ശി അതുപോലെ പാര്‍സിയും, അമ്മ ക്രിസ്ത്യാനിയുമാണ്. രാഹുലിന് പക്ഷേ എല്ലാവരുടെയും ജാതി അറിയാനാണ് താല്‍പര്യം. പരസ്യമായി രാഹുല്‍ എങ്ങനെയാണ് ജാതി ചോദിക്കുക. നാണക്കേട് തോന്നുന്നുവെന്നും കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പാര്‍ലമെന്റ് സെഷന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രൂക്ഷമായി തന്നെ കങ്കണ രാഹുലിനെതിരെ രംഗത്ത് വന്നു.
രാഹുല്‍ ഭരണഘടനയെ എപ്പോഴും മോശമാക്കുന്ന പരാമര്‍ശമാണ് നടത്തുകയെന്ന് കങ്കണ ആരോപിച്ചു.
രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തുന്ന സാഹചര്യവും, അദ്ദേഹം ഉന്നയിക്കുന്ന കാര്യങ്ങളും കേട്ടാല്‍ മനസ്സിലാവും, എപ്പോഴും മദ്യപിച്ചിട്ടുണ്ടാവുമെന്ന്.
ഇത്രയും അസംബന്ധം വിളിച്ചുപറയുന്നതിനാല്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കങ്കണ പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇതിനാണ് കങ്കണ മറുപടിയുമായി എത്തിയത്. രാജ്യം ചക്രവ്യൂഹത്തിലാണെന്ന് നേരത്തെ രാഹുല്‍ പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു.