സംസ്ഥാനത്തെ മലയോരജില്ലകൾ നിരീക്ഷിക്കാൻ സർക്കാർ ഉത്തരവ്

ചെന്നൈ : വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മലയോരഗ്രാമങ്ങൾ നിരീക്ഷിക്കാൻ സർക്കാർ ഉത്തരവിട്ടു. പശ്ചിമഘട്ടത്തോട് ചേർന്നുള്ള ദിണ്ടിക്കൽ, നീലഗിരി, കോയമ്പത്തൂർ, കന്യാകുമാരി, തിരുനെൽവേലി, തേനി, തിരുപ്പൂർ, വിരുദുനഗർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിരീക്ഷണം ശക്തിപ്പെടുത്താനാണ് നിർദേശം. മഴക്കാലത്ത് ഈ മേഖലകളിൽ റവന്യൂ വകുപ്പിലെയും ദുരന്തനിവാരണ വകുപ്പിലെയും ഉദ്യോഗസ്ഥർ നിരന്തരനിരീക്ഷണം ശക്തമാക്കണം. ഇതിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ ഉടൻ ജില്ലാഭരണകൂടത്തെ അറിയിക്കാനും ഉത്തരവിട്ടു. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തനിവാരണ നിധിയിലേക്ക് സംസ്ഥാനസർക്കാർ അഞ്ചുകോടി രൂപ നൽകിയിരുന്നു.

Read More

ചെന്നൈയിൽ നിന്ന് തെക്കൻ ജില്ലകളിലേക്കുള്ള മേൽപ്പാലം ഉദ്ഘാടനം ചെയ്തു

ചെന്നൈ : പെരുങ്കളത്തൂരിൽ ചെന്നൈ-ചെങ്കൽപ്പെട്ട് റോഡിൽ നിർമിച്ച മേൽപ്പാലം മന്ത്രി ടി.എം. അൻപരസൻ ഉദ്ഘാടനം ചെയ്തു. മേൽപ്പാലം ഉദ്ഘാടനം ചെയ്തതോടെ പെരുങ്കളത്തൂരിനും സമീപ പ്രദേശങ്ങളിലുമുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. ചെന്നൈയിൽ നിന്ന് തെക്കൻ ജില്ലകളിലേക്കുള്ള എല്ലാ വാഹനങ്ങളും പെരുങ്കളത്തൂരിലൂടെയാണ് കടന്ന് പോകുന്നത്.  

Read More

ധനുഷിനെതിരേ നിലപാട് കടുപ്പിച്ച് നിർമാതാക്കൾ

ചെന്നൈ : മുൻകൂർ പണം വാങ്ങിയ സിനിമകളിൽ അഭിനയിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ നടൻ ധനുഷിനെതിരേ തമിഴ് നിർമാതാക്കളുടെ സംഘടന. കഴിഞ്ഞ ദിവസം ചേർന്ന തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നിർവാഹക സമിതിയിൽ താരത്തിനെതിരേ രൂക്ഷവിമർശനമുയർന്നു. ധനുഷിനെതിരേ പരാതി ഉയർന്നിട്ടില്ലെന്ന തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ പ്രസ്താവനയിലും കൗൺസിൽ അതൃപ്തി അറിയിച്ചു. മുൻകൂർ പണം വാങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കുന്നതിന് ധനുഷ് അടക്കമുള്ള താരങ്ങൾ മുൻഗണന നൽകണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.

Read More

നീലഗിരി ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

ചെന്നൈ: നീലഗിരിയും തിരുവണ്ണാമലയും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട്ടിലേക്ക് വീശുന്ന പടിഞ്ഞാറൻ കാറ്റിൻ്റെ വേഗത്തിലുള്ള മാറ്റത്തെ തുടർന്ന് ഇന്ന് (ആഗസ്ത് 4) മുതൽ എട്ടാം തീയതി വരെ ചിലയിടങ്ങളിൽ ഇടിയോടും മിന്നലിനോടും കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് ഇത് സംബന്ധിച്ച് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. നീലഗിരി, കോയമ്പത്തൂർ ജില്ലയിലെ മലയോര മേഖലകളിലും തിരുവണ്ണാമലൈ, ചെങ്കൽപട്ട്, വില്ലുപുരം ജില്ലകളിലും ഇന്ന് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നീലഗിരി,…

Read More

ജനസമ്പർക്ക പരിപാടിയിൽ വ്യത്യസ്ത നിവേദനം

ചെന്നൈ : വീടിനടുത്ത് തന്നെ മദ്യവിൽപ്പനശാല ആരംഭിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയിൽ നിവേദനം. മൈലാടുതുറൈ ജില്ലയിലെ മൂവല്ലൂരിൽ ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും പരിഗണിക്കാൻ നടത്തിയ പരിപാടിയിലാണ് പ്രദേശവാസിയായ കുമരഗുരുവരൻ നിവേദനംനൽകിയത്. സ്വന്തം പഞ്ചായത്തിൽ ടാസ്മാക്കിന്റെ മദ്യവിൽപ്പനശാലയില്ലാത്തതിനാൽ ഈ ഗ്രാമത്തിലുള്ള ഒട്ടേറെപ്പേർ ബുദ്ധിമുട്ടുന്നുവെന്നാണ് ഇയാൾ പറയുന്നത്. ‘മക്കളുടൻ മുതൽവർ’ (ജനങ്ങൾക്ക് ഒപ്പം മുഖ്യമന്ത്രി) എന്ന പേരിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരംഭിച്ച ജനസമ്പർക്ക പരിപാടി സംസ്ഥാനത്ത് ഉടനീളം നടത്തുന്നുണ്ട്. ചിലപരിപാടികളിൽ മുഖ്യമന്ത്രിയും പങ്കെടുക്കാറുണ്ട്. ഇതിനകം തന്നെ ഒട്ടേറെ ഇടങ്ങളിൽ ക്യാമ്പ് നടത്തിയെങ്കിലും ഇത്തരത്തിൽ ഒരു…

Read More

രാമേശ്വരത്ത് മീൻപിടിത്തക്കാരുടെ അനിശ്ചിതകാല പണിമുടക്ക്

ചെന്നൈ : ശ്രീലങ്കൻ നാവികസേനയുടെ കപ്പൽ ആക്രമണത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് രാമേശ്വരത്ത് മീൻപിടിത്തക്കാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. പ്രശ്നത്തിൽ കേന്ദ്രസർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നും ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. കാണാതായ മീൻപിടിത്തക്കാരെ കണ്ടെത്താൻ ഇന്ത്യ ഉടൻ നടപടിയെടുക്കണമെന്നും ബോട്ടുടമയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും യന്ത്രവത്കൃത ബോട്ട് അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, കാണാതായ മത്സ്യത്തൊഴിലാളി രാമചന്ദ്രനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കപ്പൽ ആക്രമണത്തിൽ രാമേശ്വരം സ്വദേശി മലൈസാമിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഇന്ത്യ-ശ്രീലങ്ക സമുദ്രാതിർത്തിക്കടുത്താണ് അപകടമുണ്ടായത്. ശ്രീലങ്കൻ…

Read More

വ്യത്യസ്ത രീതിയിൽ അഭിമുഖം ; നടൻ പ്രശാന്തിന് പിഴ

ചെന്നൈ : ചാനൽ അഭിമുഖത്തിനിടെ ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് തമിഴ് നടൻ പ്രശാന്തിന് ചെന്നൈ ട്രാഫിക് പോലീസ് പിഴ ശിക്ഷ വിധിച്ചു. ബൈക്കിന്റെ പിന്നിലിരുന്ന ചാനൽ അവതാരകയ്ക്കും പിഴയുണ്ട്. പ്രശാന്തിന്റെ പുതിയ സിനിമയായ അന്ധകന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് അഭിമുഖം. ബൈക്കിൽ സഞ്ചരിച്ചുള്ള അഭിമുഖത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ട്രാഫിക് പോലീസ് രംഗത്തുവന്നതും 2,000 രൂപ വീതം പിഴയിട്ടതും. ഇതിന്റെ വിവരങ്ങൾ പോലീസുതന്നെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ശ്രീരാം രാഘവന്റെ ഹിന്ദി ചിത്രം അന്ധാധുനിന്റെ റീമേയ്ക്കാണ് അന്ധകൻ. പ്രശാന്തിന്റെ അച്ഛൻ ത്യാഗരാജനാണ് സംവിധാനം.  

Read More

കരുണാനിധിയുടെ ചരമവാർഷികം: ഡി.എം.കെ.യുടെ നേതൃത്വത്തിൽ സമാധാനറാലി സമാധാനറാലി ബുധനാഴ്ച

ചെന്നൈ : മുൻമുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം. കരുണാനിധിയുടെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ബുധനാഴ്ച ചെന്നൈയിൽ ഡി.എം.കെ.യുടെ നേതൃത്വത്തിൽ സമാധാനറാലി നടത്തും. രാവിലെ ഏഴിന് ഓമന്തുരാർ സർക്കാർ ആശുപത്രിക്കുസമീപത്തെ കരുണാനിധി പ്രതിമയ്ക്കുസമീപത്തുനിന്നാരംഭിക്കുന്ന റാലി മറീന ബീച്ചിലെ കരുണാനിധി സമാധിയിൽ സമാപിക്കും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേതൃത്വംനൽകും.

Read More

തമിഴ് യുവതികൾ ഉൾപ്പെടെ 50-ഓളം യുവതികളെ ദുബായ് പെൺവാണിഭസംഘത്തിന്റെ വലയിൽക്കുരുക്കി ; മലയാളി അറസ്റ്റിൽ

ചെന്നൈ : ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായിൽ പെൺവാണിഭത്തിനിരയാക്കിയെന്ന കേസിൽ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. സിനിമ, സീരിയൽ നടിമാർ ഉൾപ്പെടെ 50-ഓളംപേർ ഇവരുടെ വലയിൽക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ദുബായിൽ ദിൽറുബ എന്നപേരിൽ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തൻകോട്ടിനെ(56)യാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് അറസ്റ്റുചെയ്ത് ചെന്നൈയിലെത്തിച്ചത്. ചെന്നൈ പോലീസ് കമ്മിഷണർ എ. അരുണിന്റെ ഉത്തരവുപ്രകാരം ഇയാളെ ഗുണ്ടാനിയമംചുമത്തി തടങ്കലിലിട്ടു. ദുബായിൽനിന്നു രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ യുവതി നൽകിയ പരാതിയിൽ തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺവാണിഭസംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. സംഘത്തിന്റെ ഇടനിലക്കാരായ…

Read More

പൊതുശൗചാലയത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസം ഒരുക്കിയ കരാറുകാരൻ കുടിക്കിലായി

ചെന്നൈ : ഇതരസംസ്ഥാന തൊഴിലാളികളായ നാലുപേരെ പൊതുശൗചാലയത്തിൽ താമസിപ്പിച്ച സംഭവത്തിൽ കരാറുകാരനെതിരേ നടപടി. തിരുപ്പൂർ കോർപ്പറേഷൻ കമ്മിഷണർ പവൻ കുമാറാണ് വിശദീകരണം ആവശ്യപ്പെട്ട് കരാറുകാരന് നോട്ടീസ് അയച്ചത്. കരാറുകാരനെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തൊഴിലാളികൾ ശൗചാലയത്തിൽ ഭക്ഷണം പാകംചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. തിരുപ്പൂർ ഖാദർപേട്ടിലുള്ള നഞ്ചപ്പ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിനുസമീപത്തെ പൊതുശൗചാലയത്തിലാണ് നാലുതൊഴിലാളികൾ കഴിഞ്ഞ ഒരുമാസത്തോളമായി താമസിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കരാറുകാരൻ ശുചീകരണ ജോലികൾക്കായാണ് ഇതരസംസ്ഥാന തൊഴിലാളികളെ നിയമിച്ചത്. ശൗചാലയത്തിലെ ദാരുണമായ ജീവിതം…

Read More