0
0
Read Time:1 Minute, 5 Second
ചെന്നൈ : വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മലയോരഗ്രാമങ്ങൾ നിരീക്ഷിക്കാൻ സർക്കാർ ഉത്തരവിട്ടു. പശ്ചിമഘട്ടത്തോട് ചേർന്നുള്ള ദിണ്ടിക്കൽ, നീലഗിരി, കോയമ്പത്തൂർ, കന്യാകുമാരി, തിരുനെൽവേലി, തേനി, തിരുപ്പൂർ, വിരുദുനഗർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിരീക്ഷണം ശക്തിപ്പെടുത്താനാണ് നിർദേശം.
മഴക്കാലത്ത് ഈ മേഖലകളിൽ റവന്യൂ വകുപ്പിലെയും ദുരന്തനിവാരണ വകുപ്പിലെയും ഉദ്യോഗസ്ഥർ നിരന്തരനിരീക്ഷണം ശക്തമാക്കണം.
ഇതിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ ഉടൻ ജില്ലാഭരണകൂടത്തെ അറിയിക്കാനും ഉത്തരവിട്ടു. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തനിവാരണ നിധിയിലേക്ക് സംസ്ഥാനസർക്കാർ അഞ്ചുകോടി രൂപ നൽകിയിരുന്നു.