Read Time:1 Minute, 11 Second
ചെന്നൈ : കാവേരിനദീതീരത്ത് നടക്കാനെത്തിയ കോളേജ് വിദ്യാർഥി മദ്യപസംഘത്തിന്റെ അടിയേറ്റുമരിച്ചു. പുതുക്കോട്ടയിലെ വീരാളിമല സ്വദേശിയായ രഞ്ജിത്ത് കണ്ണനാണ് (17) മരിച്ചത്.
തിരുച്ചിറപ്പള്ളിയിൽ ശ്രീരംഗത്തിനടുത്ത് ഗീതാപുരത്താണ് സംഭവം.
സുഹൃത്തിനെ കാണാനെത്തിയ രഞ്ജിത്ത് കരകവിഞ്ഞൊഴുകുന്ന കാവേരിനദി കാണാൻവേണ്ടിയാണ് തീരത്തെത്തിയത്. അവിടെവെച്ച് ഒരുസംഘമാളുകളുമായി വഴക്കുണ്ടാവുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന സംഘം രഞ്ജിത്തിനെ അടിച്ചുവീഴ്ത്തി. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നവീൻകുമാർ (24), വിജയ് (23), സുരേഷ് (25) എന്നിവരെയും പ്രായപൂർത്തിയാവാത്ത രണ്ടുപേരെയും അറസ്റ്റുചെയ്തു.