ടിക്കറ്റ് നിരക്കിന്റെ ബാക്കി ബസിൽ നിന്ന് 149 രൂപ നൽകിയില്ല : യാത്രക്കാരന് നഷ്ടപരിഹാരം 10,149 രൂപ

0 0
Read Time:1 Minute, 51 Second

ചെന്നൈ : തൂത്തുക്കുടി സ്വദേശി സതീഷ് കുമാറിന് ബസ് ടിക്കറ്റ് നിരക്കിന്റെ ബാക്കിയായി ലഭിക്കാനുണ്ടായിരുന്നത് 149 രൂപയായിരുന്നു.

എന്നാൽ, ഇതിന്റെ പേരിലുള്ള തർക്കം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് മുൻപാകെ എത്തിയപ്പോൾ ലഭിച്ചത് 10,149 രൂപ.

കണ്ടക്ടറിൽനിന്ന് നേരിട്ട അപമാനവും നിയമച്ചെലവുംകൂടി പരിഗണിച്ചാണ് ഇൗ തുക നഷ്ടപരിഹാരമായി നൽകാൻ കമ്മിഷൻ ഉത്തരവിട്ടത്.

തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(ടി.എൻ.എസ്.ടി.സി.) ബസിൽനിന്നാണ് ബാക്കി ലഭിക്കാനുണ്ടായിരുന്നത്. ഇതേക്കുറിച്ച് ചോദിച്ചതിന് ബസിൽനിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു.

തെങ്കാശിയിലേക്ക് പോകുന്നതിന് തിരുനെൽവേലിയിൽനിന്നാണ് സതീഷ്‌കുമാർ ബസിൽ കയറിയത്. 51 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. 200 രൂപയാണ് നൽകിയത്.

ചില്ലറയില്ലാത്തതിനാൽ ബാക്കി തുക പിന്നീട് നൽകാമെന്ന് കണ്ടക്ടർ പറഞ്ഞു. സതീഷ്‌കുമാർ ബാക്കി തുക ആവശ്യപ്പെട്ടെങ്കിലും കുറച്ചുസമയംകൂടി കഴിഞ്ഞു തരാമെന്ന് കണ്ടക്ടർ മറുപടി നൽകിപിന്നീട് തിരുനെൽവേലി അടുത്തതോടെ സതീഷ്‌കുമാർ വീണ്ടും ബാക്കി ആവശ്യപ്പെട്ടു.

അപ്പോൾ കോപിച്ച കണ്ടക്ടർ അസഭ്യംപറയുകയും ബസ് നിർത്തി അവിടെ ഇറക്കിവിടുകയുമായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts