0
0
Read Time:1 Minute, 27 Second
ചെന്നൈ : ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ വണ്ടല്ലൂർ- കേളമ്പാക്കം റോഡിൽ ഭാരവണ്ടികൾക്ക് നിയന്ത്രണം.
രാവിലെ ഏഴ് മുതൽ 11 വരെയും വൈകീട്ട് നാല് മുതൽ രാത്രി 10 വരെയുമാണ് നിയന്ത്രണം.
ഷോളിങ്കനല്ലൂർ മുതൽ കേളമ്പാക്കം വരെയുള്ള 22 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് സമീപമായി സ്കൂളുകൾ, കോളേജുകൾ, സർവകലാശാല തുടങ്ങിയവ സ്ഥിതി ചെയ്യുന്നുണ്ടെന്ന് ട്രാഫിക്ക് പോലീസ് അറിയിച്ചു.
ഭാരവണ്ടികൾ ഇതു വഴി പോകുന്നതു മൂലം ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പോകാൻ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നു.
ഗതാഗതം സാധാരണ നിലയിലാക്കുന്നതിനാണ് ഭാരവണ്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഇതോടൊപ്പം യാത്രക്കാരുടെ സുരക്ഷയും പ്രധാനമാണെന്ന് ട്രാഫിക്ക് പോലീസ് അറിയിച്ചു.
കുരുക്കിന് പരിഹാരം കാണാൻ ഇരു സ്ഥലങ്ങളെയും ബന്ധിച്ച് മേൽപ്പാലം നിർമിക്കണമെന്ന് ജനപ്രതിനിധികൾ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.