Read Time:1 Minute, 3 Second
ചെന്നൈ : ജോലിയിലിരിക്കെ മരണമടഞ്ഞ സൈനികരുടെ പെൺമക്കൾക്ക് സ്വാതന്ത്ര്യദിനത്തിൽ സമ്മാനവുമായി സി.ടി.എം.എ.
ഇന്ത്യൻ ആർമി മദ്രാസ് റെജിമെന്റിന്റെ ഭാഗമായുള്ള പല്ലാവരം ആർമി ക്യാമ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
മരിച്ച സൈനികരുടെ വിദ്യാർഥികളായ പെൺമക്കൾക്ക് പതിനായിരം രൂപവീതമാണ് നൽകുക. മൊത്തം അൻപതു പേർക്ക് അഞ്ചു ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായമാണ് സി.ടി.എം.എ. കൈമാറുക.
സഹായത്തിന് അർഹരായ 50 വിദ്യാർഥിനികളെ ആർമി തന്നെയാണ് തിരഞ്ഞെടുത്തത്.
ഓഗസ്റ്റ് 15-ന് രാവിലെ 10.30-ന് പല്ലാവരം ആർമി ക്യാമ്പിൽ വെച്ച് സൈനികരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ സഹായധനം വിതരണംചെയ്യും.