0
0
Read Time:57 Second
ചെന്നൈ : വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് അണ്ണാ ഡി.എം.കെ. വെള്ളിയാഴ്ച ചെന്നൈയിൽചേർന്ന അടിയന്തര നിർവാഹകസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്.
രാജ്യംകണ്ട വൻ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടിലുണ്ടായത്. ഇത് ദേശീയദുരന്തമായി പ്രഖ്യാപിച്ച് എല്ലാ സഹായവും അനുവദിക്കണമെന്നും യോഗം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പ്രസീഡിയം ചെയർമാൻ എ. തമിഴ്‌മകൻ ഹുസൈന്റെ നേതൃത്വത്തിൽനടന്ന യോഗത്തിൽ വൈദ്യുതിനിരക്ക് വർധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിനെ വിമർശിച്ച് ഒമ്പത് പ്രമേയങ്ങൾ പാസാക്കി.