ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍

0 0
Read Time:2 Minute, 54 Second

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. മുതിര്‍ന്ന വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. നടന്നത് കുറ്റകൃത്യമാണ്, അത് അന്വേഷിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു.

‘ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോണ്‍ക്ലേവ് ആണോ നടത്തുന്നത്? സംസ്‌കാരിക മന്ത്രി ആരെയാണ് വിഡ്ഢിയാക്കുന്നത്? സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’, സതീശന്‍ ആരോപിച്ചു.

ഒറ്റപ്പെട്ട സംഭവമല്ല, പരമ്പരയാണ്. സര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ടാണ്. നാലരക്കൊല്ലം റിപ്പോര്‍ട്ടിനുമേല്‍ അടയിരുന്ന് മുഖ്യമന്ത്രിയടക്കമുള്ള ആളുകള്‍ ചെയ്തത് കുറ്റകൃത്യമാണ്, ക്രിമിനല്‍ കുറ്റമാണ്. കേസെടുക്കാന്‍ ഇനിയെന്തിനാണ് മറ്റൊരു പരാതി. റിപ്പോര്‍ട്ട് പരാതിയുടെ കൂമ്പാരമാണ്. സര്‍ക്കാര്‍ ഇത് മൂടിവെച്ചു. എന്നത്തേക്കും സിനിമയിലെ ചൂഷണം അവസാനിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ച സാംസ്‌കാരിക മന്ത്രി വേട്ടക്കാരായ ആളുകള്‍ സ്വന്തം ഇഷ്ടക്കാരായതുകൊണ്ടാണോ പത്തറുപത് പേജ് വായിക്കാതെ പോയത്? സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിച്ചില്ലെന്ന് പറയാന്‍ നാണമാവില്ലേ? സംസ്‌കാരിക മന്ത്രിയെ കേരളം വിലയിരുത്തട്ടെയെന്നും സതീശന്‍ പറഞ്ഞു.

മന്ത്രി ഗണേഷ്‌കുമാറിനേക്കുറിച്ച് റിപ്പോര്‍ട്ടില്‍ ആക്ഷേപമുണ്ടെങ്കില്‍ അദ്ദേഹം ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും ചോദ്യത്തിന് മറുപടിയായി വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയും സര്‍ക്കാരും ചേര്‍ന്ന് വേട്ടക്കാരെ സംരക്ഷിക്കുകയാണ്. എന്താണ് താത്പര്യമെന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts