Read Time:56 Second
ചെന്നൈ: നടൻ വിജയ്യുടെ പാർട്ടിയുടെ പതാക ഈമാസം 22ന് ചെന്നൈ പനയൂരിലെ ഓഫിസിൽവെച്ച് നടക്കുന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്യുന്നത്.
ആരാധക കൂട്ടായ്മയായ ‘വിജയ് മക്കൾ ഇയക്ക’ത്തെ ‘തമിഴക വെട്രി കഴകം’ (ടി.വി.കെ) എന്ന രാഷ്ട്രീയ കക്ഷിയാക്കി മാറ്റുകയായിരുന്നു.
2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഫെബ്രുവരിയിലാണ് പാർട്ടി പേര് പ്രഖ്യാപിച്ചത്.
അതേസമയം പാർട്ടി കോടിയുടെ ചിത്രങ്ങൾ ചോർന്നതായും വിവരങ്ങളുണ്ട്.