വിജയ്‌യുടെ പുതിയ ചിത്രത്തിൽ അന്തരിച്ച നടൻ വിജയകാന്തും; സംഭവം ഇങ്ങനെ

0 0
Read Time:1 Minute, 32 Second

ചെന്നൈ : തമിഴ് സിനിമാപ്രേമികളിൽ ആവേശമുണർത്താൻ വിജയകാന്ത് വീണ്ടുമെത്തുന്നു.

വിജയ് നായകനായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) എന്ന പുതിയചിത്രത്തിലാണ് കഴിഞ്ഞവർഷം അന്തരിച്ച വിജയകാന്ത് ‘വേഷമിടുന്നത്’.

നിർമിതബുദ്ധിയുടെ (എ.ഐ.) സഹായത്തോടെയാണ് വിജയകാന്തിന്റെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ, വേഷത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അടുത്തമാസം അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

വിജയ്, സംവിധായകൻ വെങ്കിട് പ്രഭു തുടങ്ങിയവർ കഴിഞ്ഞദിവസം വിജയകാന്തിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.

വിജയകാന്തിന്റെ ദൃശ്യങ്ങൾ ചിത്രത്തിനായി ഉപയോഗിക്കാൻ അനുവദിച്ചതിൽ നന്ദിയറിയിച്ചു.

വിജയ് രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് തൊട്ടുമുൻപ്‌ പുറത്തിറങ്ങുന്ന ചിത്രത്തിൽ പ്രഭുദേവ, പ്രശാന്ത്, ജയറാം, യോഗി ബാബു, സ്നേഹ തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts