Read Time:1 Minute, 19 Second
ചെന്നൈ : പണി പൂർത്തിയാവുന്ന പുതിയ പാമ്പൻപാലത്തിലൂടെ ബുധനാഴ്ച ചരക്കുതീവണ്ടി ഓടി.
11 കോച്ചും 1,100 ടൺ ഭാരവുമുള്ള വണ്ടിയുടെ പരീക്ഷണഓട്ടം വിജയമായിരുന്നെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ഒക്ടോബർ ഒന്നിന് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് പദ്ധതി.
പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിന്റെ നിർമാണം ഏറക്കുറെ പൂർത്തിയായിക്കഴിഞ്ഞു.
പെയിന്റിങ് ഉൾപ്പെടെയുള്ള മിനുക്കുപണികളാണ് ബാക്കിയുള്ളത്.
2.08 കിലോമീറ്റർ നീളമുള്ള പാലത്തിലൂടെ ആദ്യമായാണ് തീവണ്ടി കടന്നുപോകുന്നത്.
മണിക്കൂറിൽ 20 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു പരീക്ഷണ ഓട്ടം.
തീവണ്ടി കടന്നുപോയപ്പോൾ പാലത്തിലുണ്ടായ കമ്പനം എൻജിയറിങ് വിദഗ്ധർ വിശകലനം ചെയ്തു വരുകയാണ്.