0
0
Read Time:1 Minute, 2 Second
ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസ്താവന ഒരു കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ലെന്ന് തമിഴ്‌നാട് മുൻമുഖ്യമന്ത്രി ഒ. പനീർശെൽവം.
അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയതാണ്. എന്നാൽ, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അനാവശ്യമായ ഭീതി പടർത്തുന്നുണ്ട്. ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമല്ലെന്ന തരത്തിൽ സുരേഷ് ഗോപി നടത്തിയ പ്രസ്താവന അംഗീകരിക്കാനാകില്ല. ഭാവിയിൽ ഇത്തരത്തിലുള്ള നടപടികൾ അദ്ദേഹം ഒഴിവാക്കണമെന്നും പനീർശെൽവം ആവശ്യപ്പെട്ടു.