0
0
Read Time:1 Minute, 15 Second
ചെന്നൈ : പ്രസവാവധി കഴിഞ്ഞെത്തുന്ന വനിതാ പോലീസുകാർക്ക് അടുത്ത മൂന്നുവർഷത്തേക്ക് അവരാവശ്യപ്പെടുന്ന സ്ഥലത്ത് നിയമനം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
പ്രശസ്തസേവനം അനുഷ്ഠിച്ച പോലീസുകാർക്ക് ബഹുമതികൾ സമ്മാനിച്ചുകൊണ്ട് ചെന്നൈയിൽ വെള്ളിയാഴ്ച വൈകീട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനം നിലനിൽക്കുന്ന സംസ്ഥാനത്തേ വികസനവും സമൃദ്ധിയും ഉണ്ടാവൂ എന്ന് സ്റ്റാലിൻ പറഞ്ഞു. സമാധാനം ഉറപ്പുവരുത്തുന്നതിൽ പോലീസ് സേനയ്ക്ക് സുപ്രധാനപങ്കുണ്ട്. പ്രശസ്തസേവനമനുഷ്ഠിച്ച പോലീസുകാർക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളും ആഭ്യന്തരമന്ത്രിയുടെ മെഡലുകളും മുഖ്യമന്ത്രിയുടെ മെഡലുകളും അദ്ദേഹം സമ്മാനിച്ചു. എഗ്മൂർ രാജരത്നം സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്.