ഡി.എം.ഡി.കെ പാർട്ടി ഓഫീസ് ഇനി ‘ക്യാപ്റ്റൻ ക്ഷേത്രം’

0 0
Read Time:1 Minute, 21 Second

ചെന്നൈ : വിജയകാന്ത് സ്ഥാപിച്ച ഡി.എം.ഡി.കെ. പാർട്ടിയുടെ ചെന്നൈയിലെ ആസ്ഥാന മന്ദിരം ഇനി മുതൽ ‘ക്യാപ്റ്റൻ ക്ഷേത്രം’ എന്ന് അറിയപ്പെടും. ഞായറാഴ്ച നടന്ന വിജയകാന്തിന്റെ 72-ാം ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറിയുമായ പ്രേമലതയാണ് പ്രഖ്യാപനം നടത്തിയത്.

‘‘കോയമ്പേടിലുള്ള പാർട്ടി ഓഫീസ് ഇന്നുമുതൽ ‘ക്യാപ്റ്റൻ ക്ഷേത്രം’ എന്ന പേരിൽ അറിയപ്പെടും. അശരണരെ സഹായിച്ച വ്യക്തിയായിരുന്നു വിജയകാന്ത്. മൺമറഞ്ഞെങ്കിലും ഇനി മുതൽ വിജയകാന്തിന്റെ ജന്മദിനം ദാരിദ്ര്യ നിർമാർജന -അന്നദാന ദിനമായും ആചരിക്കും’’ -പ്രേമലത പറഞ്ഞു.

പാർട്ടി ഓഫീസിനുമുൻപിലെ വിജയകാന്തിന്റെ പ്രതിമയുടെ അനാച്ഛാദനം നടത്തിയശേഷം പ്രേമലത ആദരാഞ്ജലികൾ അർപ്പിച്ചു. മക്കളായ വിജയപ്രഭാകരൻ, ഷൺമുഖ പാണ്ഡ്യൻ, ഡി.എം.ഡി.കെ. ഡെപ്യൂട്ടി സെക്രട്ടറി എൽ. സുധീഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts